
എറണാകുളം : എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ കേൾവി സംബന്ധമായ വിഷയങ്ങളുള്ള 126 പേർക്ക് ഹൈബി ഈഡൻ എം പിയുടെ നേതൃത്വത്തിൽ സൗജന്യ ഹിയറിംഗ് എയിഡ് വിതരണം നടത്തി. പ്രശസ്ത സിനിമ താരം അജു വർഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഫെഡറൽ ബാങ്കിന്റെ സി എസ് ആർ പിന്തുണയോടെ സ്വരൂപ് ചാരിറ്റബിൾ ഫൗണ്ടഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പാർലമെന്റ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തനിക്കു നേരിട്ടും ഓഫീസിലും ലഭിച്ച അപേക്ഷകളിൽ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു.
ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകളുടെയും കേൾവി ശക്തി പരിശോധിച്ച് അവരവരുടെ ചെവികൾക്ക് അനുസൃതമായ മോൾഡുകൾ നിർമ്മിച്ച് ഹിയറിംഗ് എയിഡുകൾ അപ്പോൾ തന്നെ സ്ഥാപിച്ച് നൽകുകയായിരുന്നു. അവർക്ക് വേണ്ടുന്ന കൗൺസിലിംഗും തുടർച്ചയായ ഫോളോ അപ്പും നിരന്തരമായി സൗജന്യ ബാറ്ററിയും ലഭ്യമാക്കുമെന്ന് സ്വരൂപ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ സുരേഷ് ജെ പിള്ള പറഞ്ഞു.
ഫെഡറൽ ബാങ്ക് കലൂർ ബ്രാഞ്ച് മാനേജർ ആൻസൺ ആന്റണി, കൊച്ചി നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മാലിനി കുറുപ്പ്, കൗൺസിലർ മനു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.










